മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ വിധിച്ച പാക്കിസ്താന്റെ നടപടി അന്തര്‍ദേശിയ നീതിന്യായ കോടതി സ്റ്റേ ചെയ്തു. ജഡ്ജി റോണി അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
കുൽഭൂഷൺ ജാദവ് ഇന്ത്യക്കാരനാണെന്ന് അംഗീകരിച്ചിട്ടുള്ള പാകിസ്ഥാൻ കുൽഭൂഷണെ കാണാൻ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി .ഇന്ത്യൻ നയതന്ത്രപ്രതിനിധിക്ക് കുൽഭൂഷനെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു .അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാനോടു കോടതി നിർദേശിച്ചു .