കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം.പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് അറിയിച്ചു.പരിയാരം മെഡിക്കൽ കോളജ് ഫീസ് കുറയ്ക്കുക ,ജെസ്നയുടെ തിരോധാനം സി ബി ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലാണ് പൊലീസ് ലാത്തി വീശിയത്. ലാത്തി ചാർജിൽ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന്റെ തലക്ക് പൊട്ടൽ, സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം,അരുൺ രാജേന്ദ്രൻ, മാത്യു കെ ജോൺ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി കൈപ്പാടി എന്നിവർക്ക് പരിക്കേറ്റു .ചിത്രങ്ങൾ
സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം : നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്കും
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…