കെഎസ്ആർടിസി കനത്ത പ്രതിസന്ധിയിൽ

താൽക്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടതിൽ കെഎസ്ആർടിസി പ്രതിസന്ധിയിൽ. ഇന്ന് സംസ്ഥാനത്ത് 815 സർവീസുകൾ മുടങ്ങി.തിരുവനന്തപുരം മേഖലയിൽ 300 സർവ്വീസും എറണാകുളം മേഖലയിൽ 360 ഉം മലബാർ മേഖലയിൽ 155 സർവ്വീസുമാണ് മുടങ്ങിയത്. അധിക സമയം ജോലി ചെയ്യാൻ സ്ഥിരമായി ജോലിയുള്ള ആരും തന്നെ തയാറാക്കുന്നില്ല. അധികവേതനം നൽകാമെന്ന് വാഗ്ധാനം ചെയ്തിട്ടും ആരും തന്നെ അധിക സമയം ജോലി ഏറ്റെടുക്കാതത് കെഎസ്ആർടിസിക്ക്  തിരിച്ചടിയായി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയിലെ 3861 താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് ഉത്തരവിറക്കിയത്.

thoufeeq:
Related Post