തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ലാഭകരം .രണ്ട് ദിവസം ഇലക്ട്രിക് ബസ് ഓടിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സി നേടിയ ലാഭം 14,115 രൂപയാണ്.
തിരുവനന്തപുരം നഗരത്തില്‍ 611 കിലോമീറ്റര്‍ ഓടിയ കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് രണ്ട് ദിവസം കൊണ്ട് നേടിയത് ചെയ്തത് 38,406 രൂപയാണ് . യൂണിറ്റൊന്നിന് ആറു രൂപ വെച്ച് കണക്ക് കൂട്ടിയാല്‍ ഇതില്‍ 3810 രൂപ വൈദ്യുതിചാര്‍ജിനത്തില്‍ ചെലവായി. പെര്‍മിറ്റ്, നികുതി ഇനത്തില്‍ 2841 രൂപയും ചെലവിട്ടു. ബസ് ജീവനക്കാരുടെ ശമ്പളയിനത്തില്‍ 17,640 രൂപയായി. മറ്റു ബസുകളെല്ലാം നഷ്ടത്തിലോടികൊണ്ടിരിക്കുമ്പോൾ ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പുത്തന്‍ പ്രതീക്ഷകള്‍ നൽകുന്നു .