ശബരിമലയിൽ പ്രായമെത്താതെ പോകാൻ താൽപര്യമില്ലെന്ന് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾ . എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് സുപ്രീം കോടതിയുടെ വിധിയെപ്പറ്റി മാധ്യമങ്ങൾ അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഭൂരിഭാഗം സ്ത്രീകളും ഈ അഭിപ്രായം പറഞ്ഞത് .നാട്ടിൽ വേറെ പല അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ട്എന്നും . അവിടെ പോയാൽ മതിയെന്നും തലമുറകളായി പിൻതുടരുന്ന ആചാരങ്ങളും കീഴ്‍വഴക്കങ്ങളും ലംഘിക്കാൻ ആഗ്രഹിക്കാത്തവരാണ് തങ്ങൾ എന്നും അവർ അഭിപ്രായപ്പെട്ടു .
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കി സുപ്രീംകോടതി അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തിരുന്നു .