തിരുവനന്തപുരം:ബാങ്ക് വായ്പ്പയെടുത്ത് വീടുവെച്ചയാള്‍ സര്‍ക്കാരിന്റെ സൗജന്യവീട് പരസ്യത്തില്‍ മോഡൽ ആക്കിയത് വിവാദമാകുന്നു .ഭവനരഹിതര്‍ക്ക് വീടു വെയ്ക്കാന്‍ സഹായം നല്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ലൈഫിന്റെ പരസ്യംത്തിലാണ് മോഹനനെയും ഭാര്യയെയും രണ്ടു കുട്ടികളെയും ഫോട്ടോ കാണിച്ചിരുന്നത് .എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരസ്യം പുറത്തിറക്കിയത് .പ്രതിപക്ഷ എംഎല്‍എ വിഡി സതീശന് ആണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത് .പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് 21 ാം വാര്‍ഡ് നിവാസിയായ ചാറ്റുപാടത്ത് മോഹനൻ വീട് നിര്‍മ്മിക്കാനുള്ള സഹായത്തിനായി ഗ്രാമപഞ്ചായത്തിലും ബ്ളോക്കിലുമെല്ലാം കയറിയിറങ്ങി മടുത്ത് ഒടുവിൽ ജില്ലാ ബാങ്കില്‍ നിന്നും അഞ്ചു ലക്ഷം വായ്പ്പയെടുക്കുയും ബാക്കി കടം വാങ്ങിയുമാണ് വീടുപണി പൂർത്തിയാക്കിയത് .വീട് ബാങ്ക് വായ്പ്പയെടുത്ത് നിര്‍മ്മിച്ചതാണെന്ന വിവരം പ്രാദേശിക കോണ്‍ഗ്രസുകാര്‍ വഴി ആണ് വി ഡി സതീശന് അറിഞ്ഞത് .
ബാങ്ക് വായ്പ്പയെടുത്ത് വീടുവെച്ചയാള്‍ സര്‍ക്കാരിന്റെ സൗജന്യവീട് പരസ്യത്തില്‍
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…