കൊച്ചി: മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്നും കേരളത്തിൽ എന്താണു നടക്കുന്നതെന്നും , പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി കോടതി ചോദിച്ചു .
വിവാദ പ്രംസഗത്തില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്.
മണിയുടെ പ്രസംഗത്തെ സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരിക്കാൻ ശ്രമംനടത്തി . സ്ത്രീകള്‍ക്കെതിരെയല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മണിയുടെ വിമര്‍ശനമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതോടെയാണ് കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമര്‍ശനം ഉണ്ടായത് .മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ എന്നും , അവരും മനുഷ്യരാണ്, അവര്‍ക്കും പൗരാവകാശങ്ങളുണ്ടെന്നും കോടതി പറഞ്ഞു.വിഷയങ്ങള്‍ ഗൗരവമുള്ളതാനെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയും നിലപാട് ഉടൻ അറിയിക്കണമെന്നും കോടതി പറഞ്ഞു .