കേരള കശുവണ്ടി വ്യവസായ സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റിസേർവ് ബാങ്കിന്റെ മുമ്പിൽ നിന്ന് സംസ്ഥാന കൺവീനർ രാജേഷ്.കെ യുടെയും സംസ്ഥാന പ്രസിഡൻറ് ഐ.നിസാമുദീന്റെയും നേതൃത്വത്തിൽ തുടങ്ങിയ മാർച്ച് സെക്രട്ടറിയേറ്റ് നടയിൽ 2000 സ്ത്രീത്തൊഴിലാളികളുടെയും 500 ഓളം വ്യവസായികളുടെയും ധർണ്ണ കെ.മുരളീധരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുകയും ഉദ്‌ഘാടന പ്രസംഗത്തിൽ കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ നിയന്ത്രിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ കേരളത്തിൽ നടക്കുന്ന വ്യവസായികളുടെ ആത്മഹത്യകൾക്ക് സർക്കാരിനെതിരെ കൊലകുറ്റം ചുമത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ധർണ്ണയെ അഭിസംബോധന ചെയ്ത ശ്രീ.എൻ.കെ പ്രേമചന്ദ്രൻ എം.പി കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര കേരള സർക്കാരുകൾ പ്രത്യേക സാമ്പത്തിക പാക്കേജുകൾ അനുവദിച്ച് കശുവണ്ടി വ്യവസായം പുനരുദ്ധരിച്ച് നടപ്പിലാക്കണമെന്നും അതിനായി കേരള സർക്കാർ ചർച്ചകൾ വിളിക്കുമ്പോൾ ലോക്സഭാoഗങ്ങളായ എം.പി മാരെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതപ്രസംഗത്തിൽ സമരസമിതി കൺവീനർ നിലവിൽ ബാങ്ക് ജപ്തിയിൽ വീട് നഷ്ടപ്പെട്ട് വാടകവീട്ടിൽ കഴിയുകയാണെന്നും ആത്മഹത്യ ചെയ്യുകയാണെങ്കിൽ ഒരിക്കലും വാടകവീട്ടിൽ ആയിരിക്കില്ലന്നും, കുടുംബത്തോടൊപ്പം സെക്രട്ടറിയേറ്റിനു മുമ്പിൽ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.