ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി (94) അന്തരിച്ചു. തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന കരുണാനിധിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയും മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് അന്ത്യം. ചെന്നൈയിൽ കാവേരി ആശുപത്രിയിൽ വൈകിട്ട് 6.10 ഓടെയായിരുന്നു അന്ത്യം.