കരുണ സംഗീത നിശ വിവാദം: ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും അക്കൗണ്ടുകള്‍ പരിശോധിക്കും

കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും സ്വകാര്യ അക്കൗണ്ടും പൊലീസ് പരിശോധിക്കും. സ്‌പോണ്‍സര്‍ഷിപ്പ് തുക സംഘാടകര്‍ സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോയെന്നും ഫ്രീ പാസുകളുടെ പേരില്‍ ഫണ്ട് തട്ടിയിട്ടുണ്ടോയെന്നും പരിശോധിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരാണ് തട്ടിപ്പ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്ന് വിവരാവകാശ രേഖകളും പുറത്ത് വിട്ടിരുന്നു. പരിപാടി കഴിഞ്ഞ് മൂന്നരമാസം പിന്നിടുമ്പോഴും തുക കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശരേഖ. ടിക്കറ്റ് വെച്ച് സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയം ആയിരുന്നെന്നാണ് ആദ്യം ഇവര്‍ അറിയിച്ചിരുന്നത്.

ആറരലക്ഷത്തില്‍ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നുംസംഘാടകര്‍ വ്യക്തമാക്കിയിരുന്നു.
2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ കൊച്ചിയില്‍ നടത്തിയത്. എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും തുക കൈമാറാത്തത് വിവാദമായതിനെത്തുടര്‍ന്ന് സംഘാടകര്‍ ആറ് ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയുമായിരുന്നു.

admin:
Related Post