കൊച്ചി:- തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. രണ്ടാഴ്‍ച്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്. കാരാട്ട് ഫൈസലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു.സ്വര്‍ണ്ണം കടത്തിയതിൽ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകൻ അബ്ദുൽ നിസ്താർ പറഞ്ഞു. ഫൈസലിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇന്നലെ പുലർച്ചെ കൊടുവള്ളിയിലെ വീട്ടിൽ നിന്നുമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിനു കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി.
കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു
Related Post
-
തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു; പൊള്ളാച്ചിയിൽ 160 ഏക്കറിൽ ലുലുവിന്റെ കാർഷിക പദ്ധതികൾ
പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം…
-
കരുനാഗപ്പള്ളിയിൽ ഉത്സവത്തിന്റെ മറവിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം; കവർന്നത് ലക്ഷങ്ങളുടെ വയറിങ് സെറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും
കരുനാഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ…
-
ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന് സമ്മാനം, അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി
കൊല്ലം : റംസാന് നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സ്നേഹസഹായം. ഗാന്ധിഭവനിലെ…