ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്‌ടറി എന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാവശങ്ങളും പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നു പറഞ്ഞ മന്ത്രി റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ മെല്ലെപ്പോക്കാണെന്നും വിമര്‍ശിച്ചു.
കോച്ച് ഫാക്ടറി പാലക്കാട്, കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ഗോയലിന് കത്തയച്ചിരുന്നു. ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.
കഞ്ചിക്കോട് ഫാക്ടറിക്കു തറക്കല്ലിട്ടിട്ട് ആറു വർഷമായി. തറക്കല്ലിട്ട യുപിഎ സർക്കാരിൽ, കേരളത്തിൽ നിന്ന് ആറു മന്ത്രിമാരുണ്ടായിട്ടും ഇതുവരെ കഞ്ചിക്കോട് ഫാക്ടറി യാഥാർഥ്യമായില്ല.