കമ്പകക്കാനത്തെ കൂട്ടക്കൊല ചുരുളഴിയുന്നു

തൊടുപുഴ : കമ്പകക്കാനത്തെ കൂട്ടക്കൊല അന്ധവിശ്വാസത്തിന്റെ പേരിലെന്ന് പോലീസ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ലിബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനീഷ്,  ലിബീഷ് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. ആറു മാസമായി ഇരുവരും കൊലയ്ക്കുവേണ്ടി ഗൂഢാലോചന നടത്തിവരുകയായിരുന്നു. കൃഷ്ണന്റെ മാന്ത്രികശക്തി നേടിയെടുക്കുക എന്നുള്ളതായിരുന്നു കൊലയാളികളുടെ ലക്ഷ്യo.

കൃഷ്ണനൊപ്പം സഹായിയായി നിന്നിരുന്ന അനീഷ് സ്വയം മന്ത്രവാദം തുടരുകയും അവ ഫലിക്കാതെ വന്നത് കൃഷ്ണന്റെ ഇടപെടൽ മൂലമാണെന്നും ഉള്ള വിശ്വാസമാണ് കൊലയിലേക്ക് നയിച്ചത്.

ആദ്യ ദിനം ജൂലൈ 29 ന് ആടിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ അനീഷ് തലക്കടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഇറങ്ങിവന്ന ഭാര്യയെ ലിബീഷ് തലക്കടിച്ചു. മകൾ കമ്പിവടിയുമായി എത്തി അനീഷിന്റെ തലയ്ക്കടിച്ചു, തലപൊട്ടി. മകൾ ഒച്ചയെടുത്തപ്പോൾ വായ്പൊത്തി, അപ്പോൾ കൈയിൽ കടിച്ചു. മകൻ ഇത് കണ്ട് പേടിച്ച് മുറിയിലേക്ക് ഓടിയപ്പോൾ വാക്കത്തി കൊണ്ട് വെട്ടി. രണ്ടാമത്തെ ദിവസം മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കൊലയാളികളെത്തിയപ്പോഴും കൃഷ്ണന്റെ മകന്‍ അര്‍ജുന് ജീവനുണ്ടായിരുന്നു. വീട്ടിലെ ഹാളില്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു അര്‍ജുന്‍. രണ്ടുപേരും ചേർന്ന് മകന്റെ തലയിൽ ചുറ്റികയ്ക്കടിച്ചു. മരണം ഉറപ്പിക്കാൻ എല്ലാവരുടെയും തലയിൽ അടിച്ചു. അപ്പോള്‍ കൃഷ്ണനും മരിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൃദദേഹം മറവ് ചെയ്തതിനുശേഷം വീട് വൃത്തിയാക്കി. പിന്നീട് പൊലീസ് പിടിക്കാതിരിക്കാൻ കോഴിയെ ബലി നല്‍കിയുള്ള പൂജയും നടത്തി.

 

admin:
Related Post