കല്യാൺ ജൂവലേഴ്‌സ് നാല് പ്രാദേശിക വിപണികൾക്കായി പുതിയ ബ്രാൻഡ് അംബാസിഡർമാരെ നിയമിച്ചു

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിപണികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരെ കൂടി നിയമിച്ചു.

മഹാരാഷ്ട്രയിൽ പൂജ സാവന്ത് , ഗുജറാത്തിൽ കിഞ്ചാൽ രാജ്പ്രിയ, പഞ്ചാബിൽ വാമിക്വ ഗാബി, പശ്ചിമ ബംഗാളിൽ റീത്താഭാരി ചക്രബർത്തി എന്നിവരെയാണ് പുതിയ ബ്രാൻഡ് അംബാസിഡർമാരായി നിയമിച്ചത്. മികച്ച കഴിവുകളുള്ള ഈ ജനപ്രിയ താരങ്ങൾ ബ്രാൻഡ് അംബാസിഡർമാരാകുന്നത് കല്യാൺ ജൂവലേഴ്‌സിന് നിലവിലുള്ള ഉപയോക്താക്കളുമായും ഭാവിയിൽ ഉപയോക്താക്കളാകാൻ സാധ്യതയുള്ളവരുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ സഹായിക്കും .

കൂടുതൽ പ്രാദേശികമായ സാഹചര്യങ്ങളിൽ വിൽപ്പനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാൺ ജൂവലേഴ്‌സ് ശ്രദ്ധിക്കുന്നത്. ബ്രാൻഡിന്റെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന് പുതിയ ബ്രാൻഡ് അംബാസിഡർമാർ കരുത്തുപകരും. അതാത് വിപണികളിലെ പ്രചാരണപരിപാടികളിലും ഉപയോക്‌തൃ കേന്ദ്രീകൃത പരിപാടികളിലും ബ്രാൻഡ് അംബാസിഡർമാർ പങ്കാളികളാകും.

മഹാരാഷ്ട്ര , പഞ്ചാബ് , ഗുജറാത്ത് , വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലെ പ്രമുഖ താരങ്ങൾ ബ്രാൻഡ് അംബാസിഡർമാരായി കല്യാണിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ കൂടുതൽ ഉപയോക്താക്കളുമായി ഇടപെഴുകുന്നതിനും ഇന്ത്യയിലെങ്ങും വളർച്ച നേടുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. പ്രചാരണപരിപാടികളിൽ കൂടുതൽ മൂല്യം ഉറപ്പാക്കുന്നതിന് പ്രാദേശിക അംബാസിഡർമാർ വഴിതെളിക്കും. വധുക്കൾക്കുള്ള ആഭരണശേഖരമായ മുഹൂർത്ത പോലെ പ്രാദേശികമായി കൂടുതൽ പ്രാമുഖ്യമുള്ളതും കൂടുതൽ സ്വീകാര്യവുമായ ആഭരണശേഖരവും സ്റ്റോറുകളും അവതരിപ്പിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാഗാർജുന, തമിഴ്‌നാട്ടിൽ പ്രഭു, കർണാടകയിൽ ശിവരാജ് കുമാർ, കേരളത്തിൽ മഞ്ജു വാര്യർ എന്നീ ബ്രാൻഡ് അംബാസിഡർമാരിലൂടെ ദക്ഷിണേന്ത്യയിൽ പ്രാദേശികബന്ധം ഊട്ടിയുറപ്പിക്കാൻ കല്യാൺ ജൂവലേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചൻ , ജയ ബച്ചൻ , ശ്വേത ബച്ചൻ , കത്രീന കൈഫ് എന്നിവർ കല്യാൺ ജൂവലേഴ്‌സിന്റെ ആഗോള ബ്രാൻഡ് അംബാസിഡർമാരായി തുടരും.

കല്യാൺ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാൻഡുകളിലൊന്നായി മാറിക്കഴിഞ്ഞു. യുഎഇ , കുവൈറ്റ്, ഖത്തർ , ഒമാൻ എന്നിവിടങ്ങളിലും കല്യാൺ ജൂവലേഴ്‌സ് ശക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര , മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ,യുപി, ബീഹാർ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഛത്തീസ്ഗഢ്, ജാർഖണ്ഡ്‌ ഒറീസ , പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലായുള്ള 103 ഷോറൂമുകളുൾപ്പെടെ ആഗോളതലത്തിൽ 137 ഷോറൂമുകളുടെ വിപണന ശൃംഖലയും 650 മൈ കല്യാൺ മൈ കല്യാൺ ഉപഭോക്‌തൃസേവന കേന്ദ്രങ്ങളുടെ ശൃംഖലയും കല്യാൺ ജൂവലേഴ്‌സിന് ഉണ്ട് .

admin:
Related Post