ശബരിമലയിൽ നിന്ന് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. പൊലീസുകാരെ ഭീക്ഷണിപ്പെടുത്തി എന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട റാന്നിതാലൂക്കിൽ എന്നിവിടങ്ങളിൽ പ്രവേശിക്കരുത് 20,000 രൂപ കെട്ടിവയ്ക്കണം എന്ന ഉപാധിയോടെയാണ് ജാമ്യം നൽകിയത്. സന്നിധാനത്ത് അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം അനുവദിച്ചു.
കോടതിയിൽ പ്രോസിക്യൂഷൻ കെ സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് എന്ന് ശക്തമായി വാദിച്ചു. സന്നിധാനത്ത് ഗൂഢലക്ഷ്യത്തോടെയാണ് സുരേന്ദ്രൻ എത്തിയതെന്നും ജാമ്യം നൽകിയാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സുരേന്ദ്രനെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ മറ്റൊരു കേസിൽ കണ്ണൂരിൽ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങൾ കഴിഞ്ഞേക്കില്ല.