കുട്ടനാടിന്റെ പുനരധിവാസം : വിമർശനവുമായി ജി സുധാകരൻ

kerala floodkerala floodപാട ശേഖരത്തിലെ വെള്ളം പറ്റിക്കാൻ കുട്ടനാട്ടുകാർ ഇത്രത്തോളം കാത്തിരിക്കേണ്ടുന്ന കാര്യമില്ലെന്നും. പണം കൊടുക്കുന്നവർ ഇത് ശ്രദ്ധിക്കണമെന്നും ഉള്ള വിമർശനവുമായി മന്ത്രി ജി സുധാകരൻ. കുട്ടനാട്ടിൽ പാടശേഖരങ്ങളിലെ വെള്ളം പറ്റിക്കുന്നതിൽ ഗൂഢാലോചന നടന്നെന്നും കോൺട്രാക്ടർമാർക്ക് മുൻ‌കൂർ പണം നൽകിയത് തെറ്റെന്നും ഇങ്ങനെ പണം കൊടുത്ത ചരിത്രമില്ലന്നും, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുധാകരൻ. തോമസ് ഐസക് പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം വേദിയിലിരിക്കുമ്പോഴാണ് സുധാകരന്റെ വിമർശനം.

എന്നാൽ, വെള്ളം കയറി പമ്പുകൾ കേടായെന്നും കേടായ പമ്പുകൾ നന്നാക്കിയാലേ വെള്ളം പമ്പുചെയ്യാൻ സാധിക്കുകയുള്ളെന്നും ഒരാഴ്ചക്കകം വെള്ളം ഒഴുക്കിവിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ, ഏതാനും ദിവസങ്ങൾ കൊണ്ട് സാധിക്കുന്ന കാര്യമല്ല കുട്ടനാട്ടിലെ വെള്ളം പറ്റിക്കുന്നതെന്നും മറുപടിയായി മന്ത്രി തോമസ് ഐസക് പറഞ്ഞു.

admin:
Related Post