ജംഗിള്‍ ബെല്‍സ് : കുട്ടികളുടെ പരിസ്ഥിതിപഠനക്യാമ്പ് മെയ് 14 മുതല്‍

kerala forestkerala forest

പരിസ്ഥിതി, വനം വന്യജിവി സംരക്ഷണ ആശയങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനായി കേരള വനം വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതി പഠന ക്യാമ്പ് ‘ ജംഗിള്‍ ബെല്‍സ് ‘  മെയ് 14 മുതല്‍ 17 വരെ തിരുവനന്തപുരത്ത് നടക്കും. എട്ടു മുതല്‍ പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ്  ക്യാമ്പ്.
 വനം, പരിസ്ഥിതി, കാലാവസ്ഥ എന്നിവ പഠന ക്ലാസിന്റെ ഭാഗമാകും. കൂടാതെ കുട്ടികള്‍ക്കായി ട്രക്കിങ്, സര്‍വേ, വനം സന്ദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.  

വനം വകുപ്പുദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിഷയ വിദഗ്ദ്ധര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പഠനങ്ങളിലൂടെയും വിനോദങ്ങളിലൂടെയും പാരിസ്ഥിതികബോധം,  വനം – വന്യജീവി ശാസ്ത്ര ബോധം, ലഹരികള്‍ക്കെതിരെയുള്ള പ്രതിരോധം, സംഘബോധം, നേതൃശേഷി, സര്‍ഗശേഷി വികസനം, വ്യക്തിത്വ വികാസം എന്നിവ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നിവയും ജംഗിള്‍ ബെല്‍സിന്റെ  ലക്ഷ്യങ്ങളാണ്.

admin:
Related Post