ജോയ്‌സ് ടച്ച് – ഇന്റഗ്രേറ്റഡ് ഹെല്‍ത്ത്സ്മാര്‍ട്ട് വാച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വ്യക്തി സുരക്ഷയ്ക്കു
വേണ്ടി സ്മാര്‍ട്ട് പേഴ്‌സനല്‍ ഹോസ്പിറ്റലും ഓട്ടോമേറ്റഡ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു. ജോയ്‌സ് ടച്ച് എന്ന ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ഹെല്‍ത്ത് വാച്ചിന്റെ പ്രകാശം മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നിര്‍വ്വഹിച്ചു. മന്ത്രിമാരായ കെ രാജന്‍, അഡ്വ. ജി. ആര്‍. അനില്‍, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ആന്‍ഡ്രൂസ് താഴത്ത്, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പാളയം വൈ എം സി എ ഹാളില്‍ നടത്തിയ പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. . തൃശൂര്‍ ആര്‍ച്ച് ബിഷപ്പും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് ചീഫ് പേട്രണുമായ മാര്‍. ആന്‍ഡ്രൂസ്് താഴത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ ജോയ് കൂത്തൂര്‍ പ്രോജക്റ്റ് അവതരണം നടത്തി. ഫ്രാന്‍സിസ്‌കന്‍ സിസറ്റേഴ്സ് ഓഫ് സെന്റ് ക്ലയര്‍ മദര്‍ ജനറലും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറുമായ സിസ്റ്റര്‍ മരിയ ക്യാര എഫ് എസ് സി
മുഖ്യ പ്രഭാഷണം നടത്തി.
ജോയ്‌സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം, ഐഎംഎയുടെ എമര്‍ജന്‍സി ട്രോമ കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന എമര്‍ജന്‍സി സര്‍വ്വീസ്, ഗുഡ്സമരിറ്റന്‍ റെസ്പോണ്ടന്റ് ആപ്പിലെ ആംബുലന്‍സ് ആപ്പ്, വളണ്ടിയര്‍ ആപ്പ് എന്നിവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്തി അഡ്വ. ജി ആര്‍ അനില്‍ നിര്‍വ്വഹിച്ചു. യൂസേഴ്‌സ് ആപ്പിന്റെ ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി ജി. എസ് ബാബുവും ഫാമിലി റെസ്‌പോണ്ടന്റ് ആപ്പിന്റെ ഉദ്ഘാടനം പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവിയും നിര്‍വ്വഹിച്ചു.
ഐഎംഎയുടെ എമര്‍ജന്‍സി ട്രോമ കെയറുമായി സഹകരിച്ച് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ ധാരണ പത്രം ഡോ. എസ്. എസ് ലാല്‍, വൈസ് ചെയര്‍മാനും സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായ ഡോ. ജോണ്‍ പണിക്കറും ചേര്‍ന്ന് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ്എസ് സി എന്നിവര്‍ക്ക് കൈമാറി.
കേന്ദ്രീകൃത എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിന്റെയും ടെലിമെഡിസിന്‍ സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഓരോ വ്യക്തികള്‍ക്കും സ്മാര്‍ട്ട് പേഴ്‌സണല്‍ ഹോസ്പിറ്റല്‍ എന്ന നൂതന സൗകര്യം ലഭ്യമാക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍…

Joys touch

Your Smart Personal Hospital! – എല്ലാവര്‍ക്കും സ്മാര്‍ട്ടാകാം

Joys touch – lite & Standard

ഓരോ മനുഷ്യ ജീവനും ശാന്തിഭവന്‍ നല്‍കുന്ന
കരുതലിന്റെ പേരാണ് ജോയ്സ് ടച്ച്.

നിങ്ങളുടെ ഓരോ ചലനങ്ങളും ആരോഗ്യ നിലയും
വ്യതിയാനങ്ങളും എപ്പോഴും മോണിറ്റര്‍ ചെയ്യുന്നു.

അടിയന്തരമായി സഹായം ആവശ്യമുള്ളപ്പോള്‍
ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം
ഓട്ടോമാറ്റിക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ ജോയ്സ് ടച്ചിലെ
ബട്ടണ്‍ അമര്‍ത്തി അടിയന്തര സഹായം തേടാം

എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ജനറല്‍ ഫിസിഷ്യന്‍,
ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനം

ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഈ ഡോക്ടര്‍മാരുടെ
സേവനങ്ങളെല്ലാം അതേ നിമിഷം തന്നെ ലഭ്യമാവും

അടിയന്തരമായി ആംബുലന്‍സ് സര്‍വ്വീസ് ലഭ്യമാക്കുന്നു
അടിയന്തരമായി വളണ്ടിയര്‍മാരെ സ്ഥലത്തെത്തിക്കുന്നു

ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വ്യക്തി സുരക്ഷയ്ക്കു
വേണ്ടി ഓട്ടോമേറ്റഡ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം

എല്ലാ ആരോഗ്യ വിവരങ്ങളും 24 മണിക്കൂറും ജോയ്സ് ടച്ച്
വിലയിരുത്തുന്നു, ഡിജിറ്റല്‍ റെക്കോര്‍ഡാക്കി സൂക്ഷിക്കുന്നു

സ്ട്രോക്ക് മൂലമോ അപകടത്തില്‍ പെട്ടോ ഹൃദ്രോഗം മൂലമോ
വീണു പോയാല്‍ സ്മാര്‍ട്ട് സെന്‍സറുകളുടെ സഹായത്തോടെ
മനസ്സിലാക്കുന്നു. ഓട്ടോമാറ്റിക്കായി ജോയ്സ് ടച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നു.

വീണു പോയവരുടെ അവസ്ഥയും ലൊക്കേഷനും മനസ്സിലാക്കി
അവിടേയ്ക്ക് വളണ്ടിയര്‍മാരെയും ആംബുലന്‍സുകളെയും എത്തിക്കുന്നു

ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ വിലയിരുത്തി ആയുസ്സ് ദൈര്‍ഘ്യം
വര്‍ദ്ധിപ്പിക്കാം, ആരോഗ്യ നിലവാരം ഉയര്‍ത്തുകയും ചെയ്യാം.

അമേരിക്കന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ
ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ –
എഫ് ഡി എ യുടെ അംഗീകാരമുള്ള സെന്‍സറുകള്‍

ശരീരത്തിലെ ഓരോ വ്യതിയാനവും കൃത്യമായി തിരിച്ചറിഞ്ഞ്
സൂക്ഷ്മതയോടെയും കൃത്യതയോടെയും രേഖപ്പെടുത്തുന്നു

അടിയന്തര സാഹചര്യങ്ങളില്‍ ഓട്ടോമാറ്റിക്കായും ജോയ്സ് ടച്ചിലെ
ബട്ടണ്‍ അമര്‍ത്തി മാനുവലായും വിവരം കൈമാറുമ്പോള്‍ കണ്‍ട്രോള്‍
റൂമിലും മുന്‍കൂട്ടി സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന 5 ഫോണ്‍ നമ്പറുകളിലേക്കും ഒരേ സമയം കോളുകള്‍ കണക്റ്റാവുന്നു.

ക്ലൗഡ് സംവിധാനത്തിലൂടെ കോള്‍ ഡ്രോപ്പ് ഒഴിവാക്കുന്നു.

ആരോഗ്യ വിവരങ്ങള്‍ എന്തൊക്കെ അറിയാം

  1. ഓക്സിജന്‍ ലെവല്‍.
  2. ഹാര്‍ട്ട് ബീറ്റ്
  3. കാലറി ബേണിംഗ്
  4. ബോഡി ടേമ്പറേച്ചര്‍
  5. സ്ട്രെസ്
  6. ഇ.സി.ജി
  7. ഗ്ലൂക്കോസ് ലെവല്‍
  8. ഹൈഡ്രേഷന്‍ ലെവല്‍
    10.ബോഡി ഇംപീഡന്‍സ്
  9. ഫോള്‍ ഡിറ്റക്ഷന്‍
  10. ചൈല്‍ഡ് ആന്റ് വുമണ്‍് ട്രാക്കിംഗ് സൊല്യൂഷന്‍സ്
  11. മസ്റ്ററിംഗ്, ഓഫീസ് പഞ്ചിംഗ്
  12. കൊവിഡ് ക്വാറന്റീന്‍ അഷ്വറന്‍സ്

ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം

അടിയന്തര സാഹചര്യങ്ങളില്‍ സഹായം എത്തിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനമാണ് ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം. ജോയ്സ് ടച്ച് ധരിക്കുന്നയാളുടെ അപ്പപ്പോള്‍ ലഭിക്കുന്ന ആരോഗ്യ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി അപഗ്രഥിച്ച് അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്നതായി മനസ്സിലാക്കിയാല്‍ സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന സംവിധാനമാണ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം. അടിയന്തര സഹായം ആവശ്യമായ വ്യക്തിയുടെ അടുത്തേക്ക് ആംബുലന്‍സ് എത്തിക്കാനും സഹായത്തിന് വളണ്ടിയറെ എത്തിക്കാനും ഉറ്റവരെയും സുഹൃത്തുക്കളെയും ആവശ്യമെങ്കില്‍ പോലീസിനെയും വിവരം അറിയിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തന്നെ ഏകോപിപ്പിക്കും. അതുപോലെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ആവശ്യമായ വൈദ്യോപദേശം നല്‍കാനുമാവും. ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനെ ട്രാക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്തതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാനും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിന് കഴിയും.


ടെലിമെഡിസിന്‍

ജോയ്സ് ടച്ചിലൂടെ രേഖപ്പെടുത്തുന്ന ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ പരിശോധിച്ച് അവരവര്‍ക്ക് തന്നെ വൈദ്യസഹായം തേടാന്‍ അവസരം ഒരുക്കുന്നതാണ് ടെലിമെഡിസിന്‍. ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ ഏതു സമയത്തും ടെലിമെഡിസിന്‍ ആപ്പിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുകയും ചെയ്യും. ചെറിയ അസുഖങ്ങള്‍ വരുമ്പോഴേക്കും ആശുപത്രികളിലേക്ക് ഓടുന്ന സ്ഥിതി ഒഴിവാക്കാന്‍ ടെലിമെഡിസിന്‍ സേവനം എല്ലാവരെയും സഹായിക്കുകയും ചെയ്യും. ടെലിമെഡിസിന്‍ സേവനം ഉപയോഗപ്പെടുത്തുമ്പോഴും ആശുപത്രികളില്‍ പോകുമ്പോഴുമെല്ലാം ജോയ്സ് ടച്ചിലെ ഹെല്‍ത്ത് റെക്കോര്‍ഡ് കൈമാറുകയും ചെയ്യാം.

ഗുഡ് സമരിറ്റന്‍ റെസ്പോണ്‍ ആപ്പ്

ജോയ്സ് ടച്ചിന്റെ പരിമിതമായ എണ്ണം മാത്രമേ ആദ്യഘട്ടത്തില്‍ ലഭ്യമാക്കാന്‍ കഴിയൂ. കൂടുതല്‍ എണ്ണം പുറത്തിറങ്ങുന്നതിനു മുമ്പും ജോയ്സ് ടച്ച് ധരിക്കാത്തവര്‍ക്ക് പ്രാഥമികമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗുഡ് സമരിറ്റന്‍ റെസ്പോണ്‍സ് ആപ്പ് എന്ന പേരില്‍ ആന്‍ഡ്രോയിഡ് ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തെടുത്താല്‍ അതില്‍ തന്നെ ഇന്‍ബില്‍റ്റായ 4 ആപ്പുകള്‍ ലഭ്യമാണ്. ആപ്പ് ഉപയോഗിക്കാനായി എല്ലാവരും യൂസറില്‍ പോയി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അടിയന്തര ആംബുലന്‍സ് സേവനം ലഭിക്കുന്നതിനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പ്രത്യേക വിഭാഗവും ഗുഡ് സമരിറ്റന്‍ ആപ്പില്‍ ലഭ്യമാണ്. ഫാമിലി മെമ്പര്‍ രജിസ്ട്രേഷന്‍ ആപ്പിലൂടെ ഏതൊരാള്‍ക്കും അവരവരുടെ കുടുംബാംഗങ്ങളെ മുഴുവന്‍ സുരക്ഷാ സംവിധാനത്തിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയും.

രാഷ്ടീയ പാര്‍ട്ടികള്‍ക്കും മത – സാമുദായിക സംഘടനകള്‍ക്കും സ്വാഗതം

വളണ്ടിയേഴ്സ് ആപ്പിലൂടെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രാഷ്ട്രീയ – ജാതി – മത – വര്‍ഗ്ഗ – വര്‍ണ്ണ വിവേചനമില്ലാതെ ആര്‍ക്കും വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, മത – സാമുദായിക സംഘടനകള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ആപ്പ് ഉപയോഗിച്ച് അവരവരുടേതായ പ്രത്യേക വളണ്ടിയര്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ കഴിയും.

admin:
Related Post