ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക വിജയാപുര സ്വദേശി പരശുറാം വാഗ്മോറെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഗൗരി ലങ്കേഷിനു നേർക്ക് വെടിയുതിർത്തത് വാഗ്മോറെയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗൗരി ലങ്കേഷന്റെ വീടിനു മുന്നിലെ സിസിടിവിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ കൊലയാളിയുടെ രേഖാചിത്രവുമായി പിടിയിലായ ആൾക്ക് സാമ്യമുണ്ടെന്നും ആദ്യ ചോദ്യം ചെയ്യലിൽ വാഗ്മോറെ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.