കൊച്ചി: പ്രശസ്ത ചലച്ചിത്രകാരനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു.രണ്ടുതവണ ദേശീയ ചലച്ചിത്രപുരസ്കാരവും നാലുതവണ സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതികൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്കുവന്നത്. പ്രേംനസീര്‍ നായകനായ അവള് അല്പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും അഭിനയിച്ച ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും അഭിനയിച്ച സമാന്തരം, ശ്രീനിവാസൻ നായകനായ സാരാംശം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.ഇതിൽ ജന്മഭൂമിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് .
പ്രശസ്ത ചലച്ചിത്രകാരന് ജോണ്‍ ശങ്കരമംഗലം അന്തരിച്ചു
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…