യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റെക്കോഡ് വോട്ട് നേട്ടവുമായി ജോ ബൈഡ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷന്‍ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെുപ്പ് കൂടിയാണിത്‌നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു സ്ഥാനാര്‍ഥികളേക്കാളും കൂടുതലാണെന്ന് നാഷണല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. അന്ന് ഒബാമ നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്.കാലിഫോര്‍ണിയയിലടക്കം രാജ്യത്തുടനീളം കോടിക്കണക്കിന് വോട്ടുകള്‍ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. 

ബുധനാഴ്ച വരെ 6.73കോടി വോട്ടുകളുമായി ട്രംപ് ഒബാമയുടെ റെക്കോര്‍ഡിനടുത്തെത്തിയിരുന്നു.നേരത്തെയുള്ള വോട്ടിങ്ങിലൂടെയും മെയില്‍-ഇന്‍ ബാലറ്റുകളിലൂടെയും 10 കോടി വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കുറഞ്ഞത് 2.3 കോടി വോട്ടുകള്‍ ഇനിയും കണക്കാക്കാനുണ്ടെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ബൈഡന്റെ ലീഡ് നില ഇനിയും ഉയര്‍ത്താനാണ് സാധ്യത. 

English : Joe Baida with record vote in US presidential election

admin:
Related Post