കൊച്ചി : നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതി അമീറുൽ ഇസ്‍ലാമിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. പ്രതിക്കു നൽകേണ്ട ശിക്ഷ സംബന്ധിച്ച് വാദി, പ്രതിഭാഗം വാദങ്ങൾ പൂർത്തിയായി.
പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ 33 കുത്തുകളുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.
ജിഷ കേസ് നിര്‍ഭയ കേസുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നും ഈ കേസില്‍
ഭൃക്‍സാക്‍ഷികളില്ല സാഹചര്യ തെളിവുകള്‍ മാത്രമേ ഉള്ളു എന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു, എന്നാല്‍ ജിഷ കേസ് നിര്‍ഭയ കേസിന് സമാനമായ ക്രൂരമായ കൊലപാതകമാണെന്നും പ്രതിക്ക് താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്തപം ഇല്ലെന്നും അതിനാല്‍ ഇയാളെ സമൂഹത്തിലേക്ക് വിടാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജിഷയെ അറിയില്ലന്നും താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലന്നും അമീർ കോടതിയെ അറിയിച്ചു. തന്നെ മാതാപിതാക്കളെ കാണാൻ അനുവദിക്കണമെന്നും അമീറുൽ കോടതിയോട് ആവശ്യപ്പെട്ടു.