തിരുവനന്തപുരം : ജെഡിഎസ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തെ തുടർന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിലെത്തി അദ്ദേഹം രാജി നൽകുകയായിരുന്നു. ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി മാത്യു ടി. തോമസിനു പകരം മന്ത്രിയാകും.
മന്ത്രി സ്ഥാനം സംബന്ധിച്ച് രണ്ടര വര്‍ഷത്തെ ധാരണയുണ്ടെന്ന ദേശീയ നേതൃത്യത്തിന്റെ നിലപാട് മാത്യു. ടി. തോമസ് പക്ഷം തള്ളിയെങ്കിലും പാര്‍ട്ടി പിളര്‍ത്താനില്ലെന്ന് ഇവർ വ്യക്തമാക്കി കഴിഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് രാജി, പാര്‍ട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം ജെഡിഎസ് പിളരില്ലെന്നും വലതുപക്ഷത്തേക്കില്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു.