കാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി (83) സമാധിയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി. 1994ൽ ആണ് അദ്ദേഹം മഠാധിപതിയായി സ്ഥാനമേറ്റത്. റയിൽവേ ഉദ്യോഗസ്ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണു സുബ്രഹ്മണ്യനെന്ന ജയേന്ദ്ര സരസ്വതി ജനിച്ചത്.