ചെന്നൈ: അപ്പോളോ ആശുപത്രിയിലെ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ദൃശ്യങ്ങൾ പുറത്ത്. ടിടിവി ദിനകരൻ വിഭാഗമാണ് ആർകെ നഗർ ഉപതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ദൃശ്യങ്ങൾ പുറത്തു വിട്ടത്. ആശുപത്രിയിൽ ജയലളിതക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയിരുന്നുവെന്ന അവകാശവാദവും ദൃശ്യങ്ങളെ മുൻനിർത്തി ദിനകരൻ വിഭാഗം ഉന്നയിച്ചു.
നാളെ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക രാഷ്ട്രീയ നീക്കവുമായി ടിടിവി ദിനകരൻ വിഭാഗം രംഗത്തെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി – ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവരുടെ വാദങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതിനാണ് ദിനകരന്റെ ശ്രമം.
ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും ദിനകരനുമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിത ആശുപത്രിയിൽ സുരക്ഷിതയായിരുന്നുവെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.