ജമ്മു കശ്മീരിൽ ഭീകരാക്രമത്തിൽ മരിച്ച സൈനികരുടെ എണ്ണം 42 ആയി. ജമ്മു -ശ്രീനഗർ ഹൈവേയിൽ അന്തിപുരക്ക് സമീപമാണ് ആക്രമണം നടന്നത്.വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു. 70 വാഹനങ്ങളുള്ള സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രാഹുൽ ഗാന്ധി അപലപിച്ചു.കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നു കോൺഗ്രസ്.അക്രമണത്തെ രാഷ്ട്രപതിയും അപലപിച്ചു. എൻഐഎയുടെ 12 അംഗ സംഘം നാളെ സംഭവ സ്ഥലത്തെത്തും. എന്നാൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കൻ അംബാസിഡർ അറിയിച്ചു.
ജമ്മു കശ്മീർ ഭീകരാക്രമണം
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…