ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പിനാരായാണ് നീതി. നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ സുപ്രീകോടതി ഉത്തരവിട്ടു. അദ്ദേഹത്തെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു എന്നും, നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും എന്നും സുപ്രിംകോടതി. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ ആണ് അന്വേഷണം.
വിധിയിൽ സന്തോഷം ഉണ്ടെന്ന് നമ്പിനാരായണൻ. നീണ്ടനാളത്തെ നിയമപോരാട്ടമായിരുന്നു തന്റേത് , നഷ്ടപരിഹാരമല്ല തന്റെ ആവശ്യം ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണമാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വിധിയിൽ പ്രതികരിക്കാനില്ലെന്ന് സിബി മാത്യുസ് പ്രതികരിച്ചു.
1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.