കേസ് അന്വേഷിച്ച സിബി മാത്യൂസിനുൾപ്പടെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണൻ സമർപിച്ച ഹർജിയിൽ വാദം തുടരവേയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും നമ്പിനാരായണന് നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ കേസ് അന്വേഷിച്ചവരിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.