ചരിത്രനേട്ടവുമായി ഐഎസ്ആർഒ : ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹൾ ഭ്രമണപഥത്തിലെത്തിച്ചു

ബംഗളൂരു:ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി ഐഎസ്ആർഒ. ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങളാണ് പിഎസ്ൽവി സി 37 ഭ്രമണപഥത്തിലെത്തിച്ചത്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്നാണ്  പി.എസ്.എല്‍.വി സി37 ബഹിരാകാശ വാഹനം വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിലെത്തിയതായി ഐഎസ്ആർഒ സ്‌ഥിതീകരിച്ചു. ഇതോടെ ഒരു റോക്കറ്റില്‍ ഏറ്റവും കൂടുതൽ ഉപഗ്രങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡും ഇന്ത്യയ്ക്കു സ്വന്തംമായി .

എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാമാണ് . ഇതില്‍ പ്രധാനം 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 ആണ്. ബാക്കി ഉപഗ്രഹങ്ങളില്‍ 80  എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്. ഇസ്രയേല്‍, കസാഖിസ്ഥാന്‍, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുo ഇതിൽ ഉണ്ട് .

admin:
Related Post