വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ അൽ ജസീറ ചാനലിന്റെ ഓഫീസിൽ റെയിഡ്. പരിശോധനകൾക്ക് പിന്നാലെ ബ്യൂറോ അടച്ചുപൂട്ടാൻ ഇസ്രയേലി സൈന്യം ഉത്തരവിട്ടു. 45 ദിവസത്തേക്ക് അടച്ചിടാനാണ് നിർദേശം. ഇന്നു പുലർച്ചെയാണ് സൈന്യം ഓഫിസിൽ റെയ്ഡ് നടത്തിയത്.
തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ മാസ്‌ക് ധരിച്ച, ആയുധധാരികളായ സൈനികർ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അൽ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറി. ഇസ്രായേലി സൈന്യം ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. നെററ് വർക്കിന്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിക്കാണ് ബ്യൂറോ അടക്കാനുള്ള ഉത്തരവ് കൈമാറിയത്. തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അൽ ജസീറ പറയുന്നു.
നടപടിയെ അൽ ജസീറ അപലപിച്ചു. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസിൽ നിന്ന് ഇറങ്ങാനാണ് ഇസ്രയേലി സൈനികൻ അറബിയിൽ ആവശ്യപ്പെട്ടത്. ഈ ഏകപക്ഷീയമായ സൈനീക തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനൽ പ്രവർത്തിയെന്നാണ് അൽ ജസീറ ഇസ്രയേലി സൈന്യത്തിന്റെ ഈ നടപടിയെക്കുഒറിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞത്.
Israel Raids Al Jazeera’s West Bank Office