സൗദിയില്‍ മേയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങും

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിച്ച് പ്രസിദ്ധീകരിച്ചത്.
സൗദി പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് പോകാനും തിരികെ രാജ്യത്തേയ്ക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മേയ് 17 മുതലായിരിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങും. എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും. എന്നാല്‍ കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ലെന്നും സൗദി  എയര്‍ലൈന്‍സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

English Summary : International flights to Saudi Arabia will begin on May 17

admin:
Related Post