ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരേയുമാണ് അന്വേഷണം.
വീഡിയോകോണിന് 3,250 കോടിയുടെ വായ്പ നൽകിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വായ്പ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ ചന്ദ കോച്ചാറാണെന്ന് ബാങ്ക് ചെയർമാൻ എം.കെ. ശർമ വെളിപ്പെടുത്തൽ നടത്തിയിരുന്നു.