ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നാല്‍പ്പതു പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥിതീകരിച്ചു. രോഗബാധിതമായ രക്തം കുത്തിയെടുക്കാന്‍ ഉപയോഗിച്ച സൂചി തന്നെ പലര്‍ക്കും കുത്തി വച്ചതാണ് രോഗം പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിശദമായ രീതിയില്‍ പരിശോധന നടത്തിയാല്‍ ഇത്തരത്തിലുള്ള അഞ്ഞൂറ് രോഗബാധിതരെയെങ്കിലും ഇവിടെ കണ്ടെത്താനാവുമെന്ന് ഏരിയ കൌണ്‍സിലര്‍ സുനില്‍ ബംഗര്‍മൌ പറഞ്ഞു.
വ്യാപകമായി പടര്‍ന്നു പിടിക്കുന്ന എച്ച് ഐ വി ബാധ നിയന്ത്രിക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ഉറപ്പു നല്‍കി.