ഹിന്ദി യുഎൻ ഔദ്യോഗിക ഭാഷയാക്കല്‍ : സുഷമ – തരൂർ വാക് പോര്

ന്യൂഡൽഹി : ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂരും തമ്മിൽ ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ വാക്പോര്.

ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് പിന്തുണ തേടി 129 യുഎൻ അംഗരാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്ന് സുഷമ സ്വരാജ് എഴുതിത്തയ്യാറാക്കി നൽകിയ മറുപടിയിൽ സഭയെ അറിയിച്ചതിനെ തുടര്‍ന്നാണ് ശശി തരൂർ വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും മാത്രം പരിഗണിച്ച് ചിലവേറെ ഉള്ള ഇത്തരമൊരു തീരുമാനമെടുക്കേണ്ടതുണ്ടോ എന്നായിരുന്നു തരൂരിന്റെ ചോദ്യം.

ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാണെങ്കിലും ദേശീയ ഭാഷയല്ല. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സംസാരിക്കുന്നവർ ഇല്ലാത്തതിനാൽ ഹിന്ദി പരിഭാഷയ്ക്കായി പണം ചെലവാക്കുന്നത് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കു. ഇപ്പോഴത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഹിന്ദി സംസാരിക്കുന്നതിൽ സമര്‍ഥരാണെങ്കിലും ഭാവിയിൽ ഈ സ്ഥാനങ്ങളിലെത്തുന്നത് കേരളം, തമിഴ്നാട്, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെങ്കിൽ അവർ യുഎന്നിൽ ഹിന്ദി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കാനാകുമോയെന്നായിരുന്നു തരൂരിന്റെ ചോദ്യം.

ഇന്ത്യയിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കരുതുന്നതെങ്കിൽ അത് തരൂരിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നതെന്നും നേപ്പാൾ, ഫിജി, സൂരിനാം, ട്രിനിഡാഡ് ആൻഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദി സംസാരിക്കുന്നന്നുണ്ട് എന്നും ഇതിനുള്ള സുഷമയുടെ മറുപടിയായി സുഷമ ചൂണ്ടിക്കാട്ടി.

admin:
Related Post