ഇടവേള ബാബു വരെ പ്രതിക്കൂട്ടില്‍; അമ്മയില്‍ അടി തുടങ്ങിയോ? പ്രതികരണം വൈകിയെന്ന് ജയന്‍ ചേര്‍ത്തല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടന പൊട്ടിത്തെറിയിലേക്ക്. അമ്മ സംഘടന പ്രതികരിച്ചത് വൈകിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികരണം വേഗത്തില്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്നാണ് സിദ്ധിഖ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. മുന്‍ പ്രസിഡന്റ് ഇടവേള ബാബുവിനെതിരെ പരാതിയുമായി ഒരു നടി രംഗത്തെത്തിയതോടെ അമ്മയിലെ പല വിവാദങ്ങളും പുറത്തേക്ക് എത്തുകയാണ്. ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം ചേരാത്തതില്‍ സംഘടനയില്‍ ഭിന്നത. ‘അമ്മ’ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താന്‍ . പ്രതികരിക്കാന്‍ വൈകിയതില്‍ താന്‍ വിഷമിക്കുന്നുവെന്നും ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പറഞ്ഞത്. അധികം വൈകാതെ എക്‌സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി വനിതാ അംഗങ്ങളുടെ കൂടെ അഭിപ്രായം കേട്ട് പ്രതികരിക്കാമെന്നാണ് അമ്മ തീരുമാനിച്ചത്. തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സിനിമാ മേഖലയില്‍ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയില്‍ സംസാരിച്ച വ്യക്തിയാണ് താന്‍. പക്ഷേ, സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയത്. ഞാന്‍ അമ്മയുടെ ഔദ്യോഗിക വക്താവല്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലും സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലും പ്രതികരിക്കാന്‍ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

Hema committe report AMMA responded late, jayan said

admin:
Related Post