കേരളത്തിൽ നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട
- ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: എറണാകുളം, കൊല്ലം, തിരുവനന്തപുരം
- മറ്റ് ജില്ലകളിൽ: യെല്ലോ അലർട്ട്
കാലാവസ്ഥാ പ്രവചനങ്ങൾ:
- അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.
- മെയ് 31 ഓടെ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.
- തെക്കൻ തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതചുഴി നിലനിൽക്കുന്നു.
- തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.
- മറ്റൊരു ന്യുന മർദ്ദ പാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ് നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനിൽക്കുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത:
- മെയ് 22 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.
- ന്യുന മർദ്ദം വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.