കൊച്ചി: പുതുവൈപ്പിനിൽ ഐഒസി സ്ഥാപിക്കുന്നതിനെതിരെ സ്ത്രീകളും കൂട്ടികളും അടക്കമുള്ളവർ നടത്തിയ സമരത്തിൽ സമരസമിതി പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച എറണാകുളം ജില്ലയിൽ സമരസഹായ സമിതി ഹർത്താൽ പ്രഖ്യാപിച്ചു . എൽഡിഎഫ് സർക്കാരിന്റെ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണു സമരസഹായ സമിതി ഹർത്താൽ പ്രഖ്യാപിച്ചത് .
പെരിയാർ മലിനീകരണ വിരുദ്ധ സമിതി, ആം ആദ്മി പാർട്ടി, സോളിഡാരിറ്റി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, എൻഎപിഎം, തരംഗ സാംസ്കാരിക വേദി, വെൽഫെയർ പാർട്ടി, നാഷണൽ സെക്യുലർ കോണ്ഗ്രസ്, കോറൽ, പ്ലാച്ചിമട ഐക്യദാർഢ്യ സമിതി എന്നീ സംഘടനകളാണ് സമരസഹായ സമിതിയിലുള്ളത്. സിപിഐ-എംഎൽ റെഡ്സ്റ്റാർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ എന്നിവരും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനു പുറമേ എറണാകുളം ജില്ലയിൽ ഫിഷറീസ് കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തീരദേശ ഹർത്താൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.