കൊച്ചി : ഹാരിസണിന്റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ കോടതി തള്ളി . ഇതോടെ ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണ്, ജനാഭിലാഷം മാത്രം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടത്, കോടതി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കേണ്ട സർക്കാർ, റോബിൻഹുഡ് ആകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.