കോഴിക്കോട്: സുപ്രീം കോടതിയുടെ അനുകൂല വിധിയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഹാദിയയും ഷെഫിന് ജഹാനും കോഴിക്കോടെത്തി പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തി. ഷെഫിൻ ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി ശരിവെച്ചതോടെ തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് പറഞ്ഞ ഹാദിയ കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാത്രമാണ് തന്നെ സഹായിച്ച് ഒപ്പം നിന്നത്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുക എന്നത് ഭരണഘടന നല്കുന്ന മൗലീകാവകാശമാണ്. എന്നാൽ താൻ മതം മാറാൻ തീരുമാനിച്ചപ്പോൾ ആ മതത്തിലുള്ള പല സംഘടനകൾ പോലും തന്നെ സഹായിച്ചില്ല. മതം മാറാൻ സ്വാതന്ത്ര്യമില്ലെയെന്നും ഹാദിയ ചോദിച്ചു. മുസ്ലിം ആയതിന് ശേഷം താന്‍ ആദ്യം മറ്റ് സംഘടനകളെയാണ് സമീപിച്ചത്. അവര്‍ തന്നെ സഹായിക്കാന്‍ തയ്യാറായില്ല. പിന്നെ സഹായിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത് എന്നും ഹാദിയ പറഞ്ഞു.