

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്നും കുതിപ്പ് തുടർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 2200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി ഉയർന്നു. ഒരു ഗ്രാമിന്റെ വില 275 രൂപ വർധിച്ച് 9290 രൂപയിലെത്തി.
വിപണിയിലെ ആവശ്യകത വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ഇന്നത്തെ വർധനവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വർണം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിലയിൽ കാര്യമായ മാറ്റമുണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.