സ്വർണ വില സർവ്വകാല റെക്കോർഡിൽ: ഒരു പവൻ 72,120 രൂപയായി

gold rate todaygold rate today

സംസ്ഥാനത്തെ സ്വർണ വ്യാപാരം സർവ്വകാല ഉയരത്തിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72,120 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 9,015 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി 71,560 രൂപയിൽ തുടർന്നിരുന്ന സ്വർണ വില ഇന്ന് 560 രൂപ കൂടി വർധിച്ചാണ് പുതിയ ചരിത്ര നിരക്കിലെത്തിയത്.

ഈ മാസം ആരംഭിച്ചതിന് ശേഷം 4,040 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 68,080 രൂപയായിരുന്നു. എന്നാൽ, പിന്നീട് വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഏപ്രിൽ 8ന് പവന് 65,800 രൂപയായി, ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഇതോടെ സ്വർണ വില കൂടുതൽ കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ കുത്തനെ ഉയരുന്ന കാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഏപ്രിൽ 12ന് സ്വർണ വില 70,000 രൂപ കടന്നിരുന്നു.

നിലവിലെ ഉയർന്ന വില സ്വർണ വ്യാപാരത്തിൽ വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. സ്വർണത്തോടുള്ള ജനങ്ങളുടെ ആകർഷണവും ഈ വിലക്കയറ്റത്തിന് പിന്നിൽ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

admin:
Related Post