കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരത്തിനെതിരെ മന്ത്രി ജി.സുധാകരൻ. കീഴാറ്റൂരിൽ സമരം നടത്തുന്നത് ‘വയൽകിളികളല്ല, കഴുകൻമാർ’ ആണെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തുപോകാത്തവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു. മാരീചവേഷം അണിഞ്ഞുവരുന്ന വികസന വിരുദ്ധരെ കണ്ടു മോഹിക്കണ്ട എന്നും സുധാകരൻ കുറ്റപ്പെടുത്തി.
വികസനത്തിന് തടസം നിൽക്കുന്നവർ നാട്ടിലുണ്ടെന്നുo, സിപിഎംകാർ എതിർക്കുന്നതുകൊണ്ടു വികസനം നിർത്തിവെയ്ക്കാനോ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ദേശീയപാത ബൈപ്പാസ് നിർമിക്കുന്നതിനായി വയൽ നികത്തുന്നതിനേതിരേയാണ് കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി പ്രവർത്തകർ സമരം ചെയ്യുന്നത്. വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ സമരപന്തൽ തീയീട്ടു നശിപ്പിച്ചിരുന്നു.