കുതിച്ചുയർന്ന് ഇന്ധനവില

24 124 1കൊച്ചി : സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയർന്നു . തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപ ആയപ്പോൾ ഡീസലിന് 27 പൈസ കൂടി 73.88 രൂപ ആയി. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് പെട്രോള്‍,ഡീസല്‍ വില കൂടുന്നത്.

കൊച്ചിയിൽ പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. ഇതോടെ ഇവിടെ പെട്രോൾ ലിറ്ററിന് 79.59 രൂപയും ഡീസലിന് 72.48 രൂപയുമാണ് വില. കോഴിക്കോട്ടും ഇന്ധനവിലയിൽ വർധനവുണ്ടായി. പെട്രോളിന് ഇവിടെ 79.70 രൂപയും ഡീസലിന് 72.70 രൂപയുമാണ് കോഴിക്കോട്ടെ വില.

ഇന്ധന വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് സൂചന.

admin:
Related Post