മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ബിജെപി ൽ നിന്ന് പുറത്ത് പോകുന്നു. കഴിഞ്ഞ കാലങ്ങളായി പാർട്ടിയുമായി നടത്തിയ ചർച്ചകളെല്ലാം പരാജയമായതിനാൽ താൻ ബിജെപി വിടുന്നതായി അദ്ദേഹം പറഞ്ഞു.
ഏതു തരത്തിലുള്ള പാർട്ടി രാഷ്ട്രീയത്തിൽ നിന്നും ഞാൻ സന്യാസം സ്വീകരിക്കുന്നു. ഇന്ന് ഞാൻ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങൾ എൻ ഡി എ ഭരണകൂടത്തിന് കീഴിൽ തകരുകയാണെന്നും രാജ്യത്ത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും സിൻഹ പറഞ്ഞു. ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാൻ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.