വിദേശമദ്യം എന്ന പേരിൽ കേരളത്തിലെ ബിവറേജസ് കോർപറേഷൻ വിൽപനകേന്ദ്രങ്ങളിൽ കൂടുതൽ വിറ്റുകൊണ്ടിരിക്കുന്നത് ഇന്ത്യ നിർമ്മിത ബ്രാൻഡുകളാണ് .എന്നാൽ ഈ മാസം മുതൽ വിദേശനിർമ്മിത വിദേശമദ്യം വിൽപനകേന്ദ്രങ്ങളിലെത്തിക്കാൻ തയാറെടുക്കുകയാണ് ബിവറേജസ് കോർപറേഷൻ.തുടക്കത്തിൽ കോർപറേഷന്‍റെ കീഴിലുള്ള 75 സെൽഫ് സർവ്വീസ് പ്രീമിയം കൗണ്ടറുകളിലാണ് വിദേശനിർമ്മിത വിദേശമദ്യം വില്പനക്കെത്തുക.വിദേശനിർമ്മിത വിദേശമദ്യം കേരളത്തിലെ വിൽക്കാനായി ഇപ്പോൾ കരാറിലെത്തിയിരിക്കുന്നത് ലോകപ്രശസ്ത ബ്രിട്ടീഷ് ബ്രാൻഡായ ഡിയാജിയോയുമായാണ് .പ്രമുഖ വിദേശനിർമ്മിത ബ്രാൻഡുകളായ ജോണി വാക്കർ, സ്മിർണോഫ്, ക്യാപ്റ്റൻ മോർഗൻ എന്നിവ ഡിയാജിയോയുടേതാണ്.180 രാജ്യങ്ങളിൽ മദ്യവിൽപന ഇപ്പോൾ ഇവർ
നടത്തുണ്ട് .കേരളത്തിൽ വില്പനക്കെത്തിക്കുന്ന വിദേശനിർമ്മിത വിദേശമദ്യത്തിന്റെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 2500 രൂപയായിരിക്കും .കൂടാതെ 1500 രൂപയ്ക്ക് അര ലിറ്റർ ബോട്ടിലിലും ലഭ്യമാക്കും .ഡിയാജി ഇറക്കുമതിചെയ്യുന്ന ഏറ്റവും കൂടിയ ബ്രാൻഡ് മദ്യത്തിന്‍റെ വില ലിറ്ററിന് 54000 രൂപയാണ് .