ന്യൂഡൽഹി:യെമനില്‍ നിന്ന് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതായി കേന്ദ്രസർക്കാർ. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിൽ സന്തോഷമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്.ഫാദര്‍ ഉഴുന്നാലില്‍ മസ്കറ്റിലെത്തി.ഇന്നു തന്നെ ഇന്ത്യയിലെത്തിച്ചേക്കും.
2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം ഭീകരവാദികള്‍ അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.