കർഷക സമരം വിജയംകണ്ടു

മുംബൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ മഹാരാഷ്ട്രയിൽ നടത്തിയ സമരം അവസാനിച്ചു. സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

12 അംഗ കർഷക പ്രതിനിധികളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ ചർച്ചയിൽ രണ്ട് മാസത്തിനുള്ളിൽ കർഷകരുടെ ആവശ്യങ്ങളായ വനാവകാശ നിയമം ഉൾപ്പടെ നടപ്പിലാക്കുമെന്നും സാങ്കേതികമായി പരിഹരിക്കാനാകാത്ത അവശ്യങ്ങൾ ചർച്ച ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി.

സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും വനവാസികളാണ്, അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.

സമരത്തിനെത്തിയവർക്ക് തിരികെ പോകാൻ സർക്കാർ പ്രത്യേക ട്രെയിൻ അനുവദിച്ചു.

admin:
Related Post