ആമേൻ എന്ന മലയാളചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി സ്വാതി സ്വാതി റെഡ്‌ഡിയുടെ വിവാഹവിരുന്ന് ഇന്നലെ കൊച്ചിയിൽ മാധ്യമങ്ങളെ ഒഴിവാക്കി നടത്തി. മാധ്യമങ്ങൾക്ക് ശക്തമായ വിലക്കാണ് ചടങ്ങുനടക്കുന്ന സ്ഥലത്ത് ഏർപ്പെടുത്തിയത്. വിവാഹ വിരുന്ന് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഇവിടെ നടക്കുന്നത് ഒരു സ്വകാര്യ വിരുന്നാണെന്നും നടിക്ക് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ താല്പര്യമില്ലെന്നും അറിയിച്ച് സുരക്ഷ ഉദ്യോഗസ്ഥർ പുറത്താക്കുകയായിരുന്നു.
മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ് ആണ് നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ സ്വാതിയെ വിവാഹം ചെയ്തത്. ആഗസ്റ്റ് മുപ്പതിന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. തുടർന്ന് കൊച്ചിൻ യാച്ച് ക്ലബ്ബിൽ വച്ചുനടന്ന വിവാഹ സൽക്കാരത്തിൽ സിനിമ മേഖലയിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാതി റെഡ്‌ഡി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്.കൂടുതൽ ചിത്രങ്ങൾക്ക് Kerala9.com ഹോം പേജ് സന്ദർശിക്കുക .