ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണം. ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു.

വിയന്ന: ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണം. ഒരു അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആറ് വ്യത്യസ്തസ്ഥലങ്ങളിൽ ആക്രമണം നടന്നതായാണ് വിവരം. അക്രമികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ വീണ്ടും ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്ഡൌൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക് ഡൌണിന് മുമ്പുള്ള ദിനമായതിനാൽ തെരുവുകളിൽ ആളുകൾ നിറഞ്ഞിരുന്നു. 

English : Terrorist attack in Vienna, Austria. Two people were killed, including an assailant.

admin:
Related Post