സ്‌ഫോടക വസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം; ഒരാള്‍ പിടിയില്‍

പാലക്കാട്: സ്‌ഫോടക വസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വച്ചത് പൈനപ്പാളിലല്ല തേങ്ങയിലെന്ന് പിടിയിലായ വില്‍സന്‍ പറഞ്ഞു.  അന്വേഷണ സംഘത്തോട് അറസ്റ്റിലായ വില്‍സന്‍ ഇക്കാര്യം സമ്മതിച്ചു. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമാണ് വില്‍സന്‍. അമ്പബലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു ഇയാള്‍. പടക്കം തയാറാക്കിയ മറ്റ് രണ്ട് പേര്‍ക്ക് കൂടി കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഇവര്‍ക്കായി അന്വേഷണം തുടങ്ങി. കൃഷിയിടങ്ങളില്‍ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവന്‍ അപകടത്തിലാക്കിയതെന്നാണ് വിവരം.

സാധാരണ ഗതിയില്‍ ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കുന്നതിന് വനംവകുപ്പ് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കഴമ്ബില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

കഴിഞ്ഞ മാസം 27 നാണ് വെള്ളിയാര്‍ പുഴയില്‍ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളില്‍ വച്ച സ്‌ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. വീര്യംകുറഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം.

English Summary : Elephant death in kerala hint about culprits and Someone caught

admin:
Related Post